തൃശൂർ: ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന സെന്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് സെന്റ് തോമസ് കോളജിലെ എൻഎസ്എസ് വിദ്യാർഥികൾ അധ്യയന പിന്തുണ നൽകും. സാന്തോം അക്കാദമിക് ആൻഡ് സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ ഭാഗമായി സേവ്യർ ബോർഡ് ഓഫ് എഡ്യുക്കേഷൻ ഇന്ത്യയുടെ സഹകരണത്തോടെയാണ് അവധി ദിവസങ്ങളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. മാർട്ടിൻ കൊളന്പ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെന്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. ജോർജ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. സെന്റ് ആൻസ് കോണ്‍വെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ലിൻസി ജോണ്‍, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ. റീജ ജോണ്സണ്, സിസ്റ്റർ ജീസ് റോസ്, അനു ജോസഫ് എന്നിവർ പ്രസംഗിച്ചു.